Welcome Guest. Sign in or Signup

0 Answers

സൌജന്യ ഹാര്‍ഡ്‌വെയര്‍ പരിശീലനം – കൂടുതല്‍ വിവരങ്ങള്‍

Asked by: 1117 views
Videos

2015 അവസാന സമയത്ത് ആണ് നിലവില്‍ ഉണ്ടായിരുന്ന യു ട്യൂബ് വീഡിയോ ചാനല്‍ വഴി തുടര്‍ച്ചയായി കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ പഠന പദ്ധതിയുടെ ഒരു സീരീസ്‌ പ്രഖ്യാപിച്ചത് . തുടര്‍ന്ന് ഇതുവരെ മുപ്പതില്‍ അധികം വീഡിയോ കള്‍ പുറത്തിറക്കി . പൈങ്കിളി വിഷയങ്ങള്‍ അല്ല ചര്‍ച്ച ചെയ്യുന്നത് എന്നതിനാല്‍ ചാനല്‍ കാണുന്നവരുടെ എണ്ണം കുറവായിരുക്കും എന്ന് അറിയാമായിരുന്നു . എങ്കിലും ഐ ടി രംഗത്ത് പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ എത്തുന്നവരില്‍ കാണുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്ന് അടിസ്ഥാന ഹാര്‍ഡ്‌വെയര്‍ രംഗത്തെ അറിവില്ലാതെ വലിയ വലിയ വിഷയങ്ങള്‍ നേരെ പഠിക്കുന്നത് ആണ് . പലപ്പോഴും comptia എ പ്ലസ്‌ തലത്തില്‍ ഉള്ള പഴയ പഠന പദ്ധതി

ഇതിനു ഒരു പരിഹാരം ആണ് എങ്കിലും ഇപ്പോള്‍ എ പ്ലസ്‌ എന്ന പേരില്‍ പരിശീലനം നടത്തുന്ന സ്ഥാപനങ്ങള്‍ പോലും എന്താണ് അത് എന്ന് അറിഞ്ഞു ചെയ്യുന്നവര്‍ അല്ല എന്ന അവസ്ഥ ഉണ്ട് .

തുടക്കത്തില്‍ ഊര്‍ജിതം ആയി നടന്ന വീഡിയോ പിടുത്തം വീഡിയോ ക്യാമറ കേടായതോടെ നിന്നു . കൈയ്യില്‍ ഉള്ള ഡി എസ് എല്‍ ആര്‍ ഇല്‍ തുടരാന്‍ നോക്കി എങ്കിലും ഒറ്റയ്ക്ക് തന്നെ അത് ചെയ്യാന്‍ ഉള്ള പല സാങ്കേതിക പ്രശ്നങ്ങള്‍ മൂലം പല തവണ മുടങ്ങി .

കഴിഞ്ഞ ദിവസം ബഹറിനില്‍ നിന്നും വീയെം വയര്‍ കോഴ്സ് ചെയ്യാന്‍ എത്തിയ അനീഷ്‌ Anish Joseph Parackal എന്ന വ്യക്തി ഈ വീഡിയോ പരമ്പരയെ കുറിച്ച് പറഞ്ഞ നല്ല വാക്കുകളും ആ വീഡിയോ അദ്ധേഹത്തിന്റെ ടീമില്‍ ഉള്ള മലയാളികളെ മുഴുവന്‍ കാണിക്കും എന്ന് പറഞ്ഞ വാക്കുകളും ഇത് തുടരാന്‍ ഉള്ള ഊര്‍ജം ആയിരുന്നു . അതിനു മുന്‍പ് 2016 ഉടനീളം ഇതിനെ കുറിചു നല്ല വാക്ക് പറയുകയും അതിനെ കുറിച്ച് സ്വന്തം ബ്ലോഗുകളില്‍ എഴുതുകയും ചെയ്ത എല്ലാവരും നല്‍കിയ പോസിറ്റീവ് എനര്‍ജി യും ചെറുതല്ല

കഴിഞ്ഞ ദിവസം മുരളി തോമ്മരുകുടിയുടെ Muralee Thummarukudy ഓണ്‍ ലൈന്‍ കോഴ്സ് കളുടെ പ്രസക്തിയെ കുറിച്ച് ഉള്ള പോസ്റ്റ്‌ ആണ് ഈ പരിശീലന പദ്ധതി തികച്ചും അത്തരം ഒരു platform നു ഇണങ്ങുന്നത് ആണ് എന്ന കാര്യം ഒന്ന് കൂടെ ഓര്മപെടുതിയത് .
അത് കൊണ്ട് തന്നെ നിലവില്‍ മുരളി ചേട്ടന്‍ പിന്തുടരുന്ന രീതിയില്‍ തന്നെ നിലവില്‍ ഉള്ള ചാനല്‍ subscriber എണ്ണം കൂട്ടാന്‍ ഉള്ള ശ്രമം ആണ് . നിലവില്‍ മൂവായിരത്തിനു മുകളില്‍ ആണ് .

അത് കുറച്ചു കൂടെ വര്‍ധിപ്പിക്കാന്‍ നിങ്ങള്‍ സഹായിക്കുമോ . നിലവില്‍ subscriber അല്ലെങ്ങില്‍ അത് subscribe ചെയ്യുകയും കൂടാതെ ഈ വിവരം നിങ്ങളുടെ ടൈം ലൈന്‍ വഴി പ്രചാരം കൊടുത്തു കൂടുതല്‍ പേരെ ഈ ചാനെല്‍ പരിച്ചയപെടുതുകയും ചെയ്യാമോ .

 

 

നിലവില്‍ കാണുന്ന വീഡിയോ കളെ കുറിച്ച് അഭിപ്രായവും രേഖപെടുത്തുക . ചെറിയ തലത്തില്‍ ഉള്ള ടിപ്സ് നു ഉപരിയായി നിങ്ങള്ക്ക് ദീര്‍ഘ കാല പ്രയോജനം ഉള്ള നിലവാരം ഉള്ള വിഷയങ്ങള്‍ അവതരിപ്പിക്കണം എന്നതാണ് തീരുമാനം . സഹകരിക്കുമല്ലോ .

Answer Question