Welcome Guest. Sign in or Signup

6 Answers

നിങ്ങളുടെ ഡൗണ്‍ലോഡ് നിരീക്ഷണത്തിലാണോ?

Asked by: 298 views , , , , ,
Articles on Print Media

Article Published on September 13th Desabhmani . Original Link here

 

കഴിഞ്ഞ കുറെ ദിവസമായി കേള്‍ക്കുന്ന പ്രധാന സംഭവവികാസങ്ങളിലൊന്ന് സിനിമാ പൈറസിയും പൈറേറ്റ് ചെയ്തവരെ കുടുക്കും എന്നവകാശപ്പെടുന്ന സോഫ്റ്റ്വെയര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണല്ലോ. വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പുകമറകളില്‍നിന്നകന്ന് നമുക്ക് ഇതിനു പിന്നിലെ സാങ്കേതികതകളിലേക്കു ശ്രദ്ധതിരിക്കാം. എന്താണ്  Bittorent  അടക്കമുള്ള Peer to Peer website കളുടെ പ്രവര്‍ത്തനരീതി എന്നു പരിശോധിക്കാം.

 

ഒരു സാധാരണ ഡൗണ്‍ലോഡ് വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നത് ഒരു ക്ലയന്റ്-സെര്‍വര്‍  മാതൃകയിലാണ്. അതായത് നിങ്ങള്‍ ഡൗണ്‍ലോഡ്ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഫയല്‍ ഇരിക്കുന്നത് സര്‍വറും നിങ്ങളുടെ കംപ്യൂട്ടറിലെ വെബ് ബ്രൗസര്‍ ക്ലയന്റുമായി  പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ പേര്‍ ഇതേ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ സര്‍വറിലെ ബാന്‍ഡ് വിഡ്ത്ത് കുറയുകയും അതനുസരിച്ച് നിങ്ങളുടെ ഡൗണ്‍ലോഡ് വേഗം കുറയുകയും ഒരേസമയം ആയിരക്കണക്കിനു പേര്‍ ഡൗണ്‍ലോഡ്ചെയ്യാന്‍ ശ്രമിച്ചാല്‍ ഈ സര്‍വര്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്യാം. ഇതിന് ഒരു പ്രതിവിധി എന്നു കരുതാവുന്ന ഒരു സംവിധാനം ആണ്P2P Sharing അഥവാ Peer to Peer Sharing എന്നത്. Peer എന്ന വാക്കിന് തുല്യര്‍ എന്നര്‍ഥം. നിങ്ങള്‍ ഇതുവരെ പ്രവര്‍ത്തിച്ച ഒരു Client എന്ന Role-ല്‍നിന്നുയര്‍ന്ന് സര്‍വറിന്റെ ജോലി പങ്കുവയ്ക്കുന്ന ഒരാളായി മാറുന്നു എന്നര്‍ഥം. ഫയല്‍ ഡൗണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് അവരെ നമ്മള്‍ ലീച്ചര്‍ എന്നോ പിയര്‍ (Leecher/Peer) എന്നോ വിളിക്കുന്നു. ഇനി നിലവിലുള്ള സിനിമ ഡൗണ്‍ലോഡ്ചെയ്ത് കണ്ടതിനെക്കുറിച്ചുള്ള തര്‍ക്കത്തില്‍ മനസ്സിലാക്കേണ്ട ആദ്യ കാര്യങ്ങളിലൊന്ന് ഈ സിനിമ അപ്ലോഡ്ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന ആയിരക്കണക്കിനാളുകള്‍ ഇത് അപ്ലോഡ് ചെയ്തവരല്ല.

 

ആദ്യമായി ഒരു ഡിവിഡിയുടെ ടോറന്റ് ഫയല്‍ ക്രിയേറ്റ് ചെയ്തവരാണ് ഇത് ആദ്യമായി അപ്ലോഡ് ചെയ്തത്. ഒരു പിയര്‍ ടു പിയര്‍ വെബ്സൈറ്റ് ആയ Bit Torrent  ന്റെ പ്രവര്‍ത്തനസ്വഭാവംവച്ച് ഒരു ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരെല്ലാം അതിന്റെ അപ്ലോഡ് പ്രക്രിയയില്‍ സഹായിക്കുന്നവരാണ്. അതായത് ഒരുലക്ഷം പേര്‍ ഈ ടോറന്റ് ഡൗണ്‍ലോഡ് ചെയ്തെങ്കില്‍ ഇവരെല്ലാം അപ്ലോഡറുംആണ്. എന്നാല്‍ പൂര്‍ണമായി ഡൗണ്‍ലോഡ് ചെയ്ത കണ്ടന്റ് തുടര്‍ന്നും അപ്ലോഡ് ചെയ്യാന്‍ അനുവദിക്കുന്ന സീഡേഴ്സിനെയാണ് ഫയല്‍ അപ്ലോഡേഴ്സ് എന്ന ലിസ്റ്റില്‍പെടുത്തിയിരിക്കുന്നത്. ഇവരുടെ ഐ പി വിലാസങ്ങളോ ഐഡന്റിറ്റിയോ വലിയ രഹസ്യമൊന്നുമല്ല. ഈ ഡൗണ്‍ലോഡ്, അപ്ലോഡ് പ്രക്രിയ, അതായത് ആദ്യമായി ഈ പൂര്‍ണ ഫയലുള്ള കംപ്യൂട്ടറില്‍നിന്ന് നിങ്ങള്‍ ഫയല്‍ ഡൗണ്‍ലോഡ്ചെയ്യാന്‍ തുടങ്ങി എന്നിരിക്കട്ടെ, ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന സമയത്ത് ഓരോ നിമിഷം കഴിയുന്തോറും നിങ്ങളുടെ കംപ്യൂട്ടറില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലിന്റെ ഭാഗങ്ങള്‍ വേറൊരു പിയര്‍ കംപ്യൂട്ടര്‍ (Per Computer ) ഉപയോഗപ്പെടുത്തുന്നു.

അതായത് ഒരു കംപ്യൂട്ടറില്‍നിന്നു മാത്രം എല്ലാവരും ഡൗണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന അവസ്ഥയില്‍നിന്നുമാറി പല കംപ്യൂട്ടറുകള്‍ ഒരേ ഫയലിന്റെ പല ഭാഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും ഈ ഭാഗങ്ങള്‍ പരസ്പരം പങ്കുവെക്കുകയും ചെയ്യുന്നു. ഇതുവഴി ഈ നെറ്റ്വര്‍ക്കില്‍ ഉള്‍പ്പെടുന്ന എല്ലാവരും ഈ ഡൗണ്‍ലോഡ് പ്രക്രിയയുടെ ഭാഗമാകുന്നു. അതിനാല്‍ കൂടുതല്‍ പേര്‍ ഈ പ്രക്രിയയുടെ ഭാഗമാകുന്തോറും ഈ പ്രക്രിയയുടെ വേഗം കൂടുന്നു.

ഒരു ഡൗണ്‍ലോഡറുടെ കംപ്യൂട്ടറില്‍ ഈ ഫയലിന്റെ പൂര്‍ണരൂപം എത്തിയാല്‍ ശരിക്കും ആ വ്യക്തിക്ക് ഈ നെറ്റ്വര്‍ക്ക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞു. എന്നാല്‍ അയാള്‍ തുടര്‍ന്നും ഈ ഫയലിനെ നെറ്റ്വര്‍ക്കില്‍ ലഭ്യമാക്കിക്കൊണ്ടിരുന്നാല്‍ മറ്റുള്ളവര്‍ക്ക് ഈ ഫയല്‍ ഡൗണ്‍ലോഡ് പ്രക്രിയ വേഗത്തിലാകും. ഈ സഹകരണം കാണിക്കുന്ന യൂസറിനെ സീഡര്‍ എന്നു വിളിക്കുന്നു.

Downloading / Uploading Process ഏകീകരിക്കാന്‍ ഉപയോഗിക്കുന്ന ട്രാക്കര്‍ എന്ന സര്‍വീസ് റണ്‍ ചെയ്യുന്ന കംപ്യൂട്ടറില്‍ എല്ലാ സീഡര്‍മാരുടെയും വിവരങ്ങളുണ്ട്. ഈ നെറ്റ്വര്‍ക്കില്‍ ഒരു സീഡറായി മാറി മറ്റു സീഡറിന്റെയും ലീച്ചേഴ്സിന്റെയും വിവരങ്ങള്‍ ശേഖരിക്കാനും എളുപ്പമാണ്. ഈ സംഭവവികാസങ്ങള്‍ ഒരു ശരാശരി ഇന്റര്‍നെറ്റ് ഉപയോക്താവിന് ഉണ്ടാക്കിയിരിക്കുന്ന ഉല്‍കണ്ഠ ഇതു മാത്രമല്ല, എന്റെ പ്രവര്‍ത്തനങ്ങളെയെല്ലാം നിരീക്ഷിക്കുന്ന ഒരു മാന്ത്രിക സോഫ്റ്റ്വെയറിന് എന്റെ വ്യക്തിവിവരങ്ങളായ പാസ്വേഡുകളും ക്രെഡിറ്റ് കാര്‍ഡ് ഡാറ്റകളും ചോര്‍ത്താന്‍ സാധിക്കില്ലേ എന്ന സംശയവും പല ഫോറങ്ങളിലും ഉന്നയിച്ചുകണ്ടു.

ഇത്തരം ആശങ്കകള്‍ക്ക് ഒരു അര്‍ഥവുമില്ല. ഒരു ടോറന്റ് നെറ്റ്വര്‍ക്കിന്റെ ഭാഗമായി നിന്നുകൊണ്ട് സീഡര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനപ്പുറത്തേക്ക് ഈ സോഫ്റ്റ്വെയറിന്റെ മാന്ത്രികവിദ്യ ഫലിക്കുന്നുണ്ടെന്ന് ലേഖകനു തോന്നുന്നില്ല. യൂട്യൂബ് അടക്കമുള്ള വെബ്സൈറ്റുകള്‍ നിലവില്‍ ഉപയോഗിക്കുന്ന കണ്ടന്റ് ട്രാക്കിങ് സിസ്റ്റം (Content Tracking system ) തന്നെയാണ് ഈ പ്രക്രിയയും.

6 Answers

  1. 0 Votes Thumb up 0 Votes Thumb down 0 Votes

    ithu valiya aana karyamonnumalla.. utorrent upayogikkumbol namukku thanne kaanam.. ee file ippol upload/download cheyyunna ip um athinte rajyangalum… ithaano avar ethandu kandupidichu enna reethiyil parayunnathu?

    sinaj - Sep 15, 2012 | Reply

  2. 0 Votes Thumb up 0 Votes Thumb down 0 Votes

    tht s welldone sir..u did a nice job…

    felix - Sep 15, 2012 | Reply

  3. 0 Votes Thumb up 0 Votes Thumb down 0 Votes

    thank you sir……….

    prasanth.k.xavier - Sep 25, 2012 | Reply

  4. 0 Votes Thumb up 0 Votes Thumb down 0 Votes

    thank you sir…

    prasanth.k.xavier - Sep 25, 2012 | Reply

  5. 0 Votes Thumb up 0 Votes Thumb down 0 Votes

    Use ‘Tor’, browse and dowload without exposing our IP address(safe and anonymous)…

    JK - Dec 14, 2012 | Reply

  6. 0 Votes Thumb up 0 Votes Thumb down 0 Votes

    (y)

    Devan Muthunayakan Sreemandiram - Jul 13, 2015 | Reply


Answer Question